ബംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ചെന്നും, വിശ്വാസം പിന്നീട് തെളിയിക്കാമെന്ന് പറഞ്ഞെന്നും യെദ്യൂരപ്പ.
ഡൽഹിയിലേക്ക് പോകാനിരുന്ന യെദ്യൂരപ്പ യാത്ര റദ്ദാക്കിയാണ് ഗവർണറെ കാണാൻ എത്തിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ഗവർണറെ കാണാൻ എച്ച് ഡി കുമാരസ്വാമിയും രാജ്ഭവനിൽ എത്തി. കൂടാതെ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ 10 നേതാക്കളും ഗവർണറെ കാണാനെത്തുമെന്നാണ് സൂചന.
Post Your Comments