IndiaUncategorized

ഗുജറാത്തിലെ ഈ വിവാഹങ്ങൾ മതസൗഹാർദത്തിന്റെ മാതൃക

ഗാന്ധിനഗർ: മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങളും കലാപങ്ങളും ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് വഡോദരയിലെ ഒരു കൂട്ടം മുസ്‌ലീം സമുദായക്കാർ. ഇതിന്റെ ഭാഗമായി മുസ്‌ലീം വിഭാഗത്തിലെ പെൺകുട്ടിയെ ഹിന്ദു മതത്തിലെ പുരുഷന് വിവാഹം ചെയ്‌തുകൊടുത്തു. ഈ സന്ദേശം ഗുജറാത്ത് മുഴുവൻ എത്തിക്കാനുള്ള ശ്രമത്തിലാണിവർ. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ തമ്മിൽ തല്ലി ചാകുന്നതിനിടെയാണ് ഒരുകൂട്ടം ആളുകളുടെ ഈ ചരിത്ര നീക്കം.

ALSO READ:വീണ്ടും ജാതി വിവേചനം; ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ട് പേരെയാണ് ഇവർ ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിൽ എത്തിച്ചത്. അടുത്തിടെ 11 പേരുടെ വിവാഹം ഇവർ ഒരേ പന്തലിൽ വെച്ച് നടത്തിയിരുന്നു. ഇതിൽ എട്ട് പേർ മുസ്‌ലീം വിഭാഗത്തിലുള്ളവരും മൂന്ന് പേർ ഹിന്ദുക്കളുമായിരുന്നു. ഇതിലും നല്ല രീതിൽ ഹിന്ദു-മുസ്‌ലീം ഐക്യത കൊണ്ടുവരാനുള്ള വഴി മറ്റൊന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button