
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 44 ലക്ഷത്തിന്റെ സ്വര്‍ണം.എമര്‍ജന്‍സി വിളക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 44 ലക്ഷം രൂപയുടെ 1.4 കിലോഗ്രാം സ്വര്‍ണമാണ് ഇന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
റിയാദില്‍ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് കൊണ്ടുവന്ന ലഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുഹമ്മദ് വന്നത്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
Post Your Comments