ചങ്ങനാശ്ശേരി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി നടത്തിയ പ്രസ്താവന അനുചിതവും വര്‍ഗ്ഗീയസ്പര്‍ദ്ധ വളര്‍ത്താന്‍ ഉതകുന്നതാണെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു.
ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഈ വിധി മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് നല്‍കിവരുന്ന സാമ്ബത്തികസഹായം ഒരു ഔദാര്യമല്ല, മറിച്ച് അവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് വ്യക്തമാകുന്നതാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ഭൂസ്വത്തുക്കള്‍ നഷ്ടപ്പെട്ടില്ലാത്ത മറ്റു മതങ്ങള്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും നികുതിപ്പണത്തില്‍ നിന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കുള്ള ജീര്‍ണ്ണോദ്ധാരണ സാമ്പത്തികസഹായം നല്‍കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Post Your Comments