ചെന്നൈ: കോളജ് ലൈംഗിക പീഡനത്തിലെ അന്വേഷണ റിപ്പോര്‍ട്ട് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഉന്നതര്‍ക്കൊപ്പം രാത്രി കഴിഞ്ഞ് കൂടിയാല്‍ പരീക്ഷയില്‍ എളുപ്പം പാസാകാമെന്ന് വിദ്യാര്‍ഥിനികളെ ഫോണിലൂടെ വശീകരിച്ച വനിതാ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവി ഉള്‍പ്പെട്ട കോളേജ് ലൈംഗിക പീഡനത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് റിട്ടയേഡ് ഐ.എ.എസ്. ഓഫീസര്‍ ആര്.ശാന്തനം തമിഴ്നാട് ഗവര്‍ണര്‍ ബന്വരിയിലല് പുരോഹിതിന് സമര്‍പ്പിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനില്‍ വെച്ചാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഉന്നതര്‍ക്കൊപ്പം രാത്രി കഴിഞ്ഞ് കൂടിയാല്‍ പരീക്ഷയില്‍ എളുപ്പം പാസാകാമെന്ന് വിദ്യാര്‍ഥിനികളെ ഫോണിലൂടെ വിളിച്ച് വശീകരിക്കുകയായിരുന്നു അരുപ്പുകോട്ട ദേവാങ്കര്‍ കോളജിലെ ഗണിത വിഭാഗം പ്രൊഫസര്‍ നിര്‍മലാ ദേവി. നാല് വിദ്യാര്‍ഥിനികളുമായി മൊബൈല്‍ ഫോണില്‍ നിര്‍മലാ ദേവി നടത്തിയ സംഭാഷണമാണ് ഇവരുടെ അറസ്റ്റിന് വഴിയൊരുക്കിയത്.
നിര്‍മലാ ദേവി യ്ക്കെതിരേ അന്വേഷണം നടത്താന്‍ ശാന്തനെ നിയമിച്ചത് ഗവര്‍ണരായിരുന്നു. ഒരു മാസമായിരുന്നു ശാന്തനത്തിന് ഗവര്‍ണര്‍ കേസ് അന്വേഷിക്കാന്‍ നല്കിയ സമയം. ഏപ്രില്‍ 19 ന് മധുരയില്‍ അന്വേഷണം തുടങ്ങിയ അദ്ദേഹം തിങ്കളാഴ്ച ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം കേസില്‍ മധുര കാമരാജ് സര്‍വകലാശാല (എംകെയു) യിലെ അസിസ്റ്റന്റ് പ്രഫസര്‍ വി മുരുകനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍വകലാശാലാ അധികൃതരുടെ ലൈംഗികാവശ്യത്തിന് വഴങ്ങാന്‍ വിദ്യാര്‍ഥിനികളോട് താന്‍ ആവശ്യപ്പെട്ടത് മുരുകന്റെയും കറുപ്പ സ്വമിയുടെയും പ്രേരണയിലാണെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വനിതാ ലക്ചറര്‍ നിര്‍മലാ ദേവി പോലിസില്‍ മൊഴി നല്‍കിയിരുന്നു.
Post Your Comments