ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും റമദാനോട് അനുബന്ധിച്ച് 700 തടവുകാര്‍ക്ക് ജയില്‍ മോചനം അനുവദിച്ചു. ചൊവ്വാഴ്ച ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പല രാജ്യത്ത് നിന്നുള്ള ജയില്‍പുള്ളികളെയാണ് മോചിപ്പിക്കുന്നത്.
also read:റമദാന്, യുഎഇ സ്വകാര്യ മേഖലയിലെ പ്രവൃത്തി സമയം ഇങ്ങനെ
ചൊവ്വാഴ്ച പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ബിന്‍ സെയെദ് അല്‍ നഹ്യാന് 935 പേരുടെ മോചനത്തിനുള്ള ഉത്തരവ് നല്‍കിയിരുന്നു. വിവധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരാണിവര്‍. ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസിം 304 പേര്‍ക്കും മോചനം അനുവദിച്ചിട്ടുണ്ട്.
Post Your Comments