![](/wp-content/uploads/2018/05/32559028_1907398415997191_705698903810375680_n.png)
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് നിരവധി പേര് മരിച്ചു. സംഭവത്തില്‍ ആളുകള്‍ പാലത്തിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയതായും വിവരമുണ്ട്. 12 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം.
നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. പാലത്തിന്റെ രണ്ട് വലിയ തൂണുകളും തകര്‍ന്ന് വീണു. താഴെ ഉണ്ടായിരുന്ന കാറിനും ആള്‍ക്കാര്‍ക്കും മുകളിലേക്കാണ് പാലം പതിച്ചത്. അപകടത്തില്‍ പെട്ടത് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്.
Post Your Comments