
ഡൽഹി : കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഡല്‍ഹി പോലീസ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ തിങ്കളാഴ്ച പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. തെളിവ് നശിപ്പിക്കൽ, ആത്മഹത്യ പ്രേരണ തുടങ്ങിയവയ്ക്ക് തരൂരിനെതിരെ കുറ്റം ചുമത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്കറിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചത്.
Post Your Comments