Latest News

ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു

ടെക്‌സസ്: ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശനന്‍ (86 )അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ പള്ളത്ത് 1931 സെപ്റ്റംബര്‍ 16-നാണ് അദ്ദേഹം ജനിച്ചത്.  ഒമ്പതു തവണ ഇദ്ദേഹത്തിന് ഊര്‍ജതന്ത്രത്തില്‍ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ലഭിച്ചിരുന്നു.

പ്രകാശത്തേക്കള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍ കണികകളെ സംബന്ധിച്ച പരികല്പനകളാണ് ഭൗതികശാസ്ത്രത്തിലെ സുദര്‍ശന്റെ മുഖ്യസംഭാവന. വേദാന്തത്തെയും ഊര്‍ജ തന്ത്രത്തെയും കൂട്ടിയിണക്കുന്ന സുദര്‍ശന്‍, ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി.

വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിശേഷിപ്പിച്ചു. ‘പ്രകാശപരമായ അനുരൂപ്യം’ എന്നു വിളിക്കപ്പെട്ട ഈ കണ്ടുപിടിത്തത്തിന് 2005ല്‍ നൊബേല്‍ സമ്മാനത്തിന് സുദര്‍ശന്റെ പേര് നിര്‍ദേശിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button