Kerala

തീയേറ്റര്‍ പീഡനം: മുമ്പും താന്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്, കുറ്റസമ്മതം നടത്തി പ്രതി

മലപ്പുറം: എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ കുറ്റ സമ്മതം നടത്തി പ്രതി മൊയ്തീന്‍കുട്ടി. മുന്‍പ് രണ്ടു തവണ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ നേരം പീഡിപ്പിച്ചത് തിയേറ്ററിനുള്ളില്‍ വച്ചാണെന്നും തനിക്ക് ഒരു കൈയബദ്ധം പറ്റിയതാണെന്നും മൊയ്തീന്‍കുട്ടി പറഞ്ഞു.

പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മൊയ്തീന്‍കുട്ടി മകളെ പീഡിപ്പിക്കുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും അയാളുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളില്‍ ആകൃഷ്ടയായതിനാലാണ് പ്രതികരിക്കാഞ്ഞതെന്നും പോലീസ് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടില്‍ സ്വര്‍ണത്തിന്റേത് അടക്കം നിരവധി ബിസിനസുകള്‍ ഉള്ള മൊയ്തീന്‍കുട്ടിക്ക് വിദേശത്തും ബിസിനസുണ്ട്.

അതേസമയം പീഡനദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൊയ്തീന്‍കുട്ടിയെ കോടിക്കണക്കിനുള്ള സ്വത്ത് കൈവിട്ടു പോകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി അഭിഭാഷകനാണ് തടഞ്ഞുനിര്‍ത്തിയതും. വിദേശത്തേക്ക് കടന്നശേഷം പ്രശ്നങ്ങള്‍ ആറിത്തണുത്ത ശേഷം തിരിച്ചെത്താനായിരുന്നു ഇയാളുടെ ശ്രമം.സംഭവത്തില്‍ തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയേയും ഇന്നലെ വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button