മുംബൈ: രണ്ട് മാസം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതായി പൊലീസ്. യുവതിയെ കാണാതായ മാര്‍ച്ച് മാസത്തില്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ മൃതദേഹം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
മുംബൈയിലാണ് ടെക്കിയായ യുവതിയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് . മാര്‍ച്ച് 16ന് നടന്ന കൊലപാതകം രണ്ട് മാസങ്ങള്‍ക്കിപ്പുറം പുറത്ത് വന്നെങ്കിലും യുവതിയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ് കുഴങ്ങുന്നു. 28കാരി കൃതി വ്യാസാണ് സഹപ്രവര്‍ത്തകരാല്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെടുന്നത്.
കൊലപാതകികളായ സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് മൃതദേഹം തേടി ചെന്നെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. മാര്‍ച്ച് 16 ന് വ്യാസിനെ കൊലപ്പെടുത്തി മൃതദേഹം വഡാലയിലെ ഐ മാക്‌സ് തീയറ്ററിന് സമീപത്തെ ഓടയില്‍ തട്ടിയതായി രണ്ടു സഹപ്രവര്‍ത്തകരാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈ തീരത്തെ അലിബൗഗ് വരെയുള്ള ഏരിയകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല.
മരണം നടന്നിട്ട് 50 ദിവസം പിന്നിട്ടിട്ടും കേസ് പരിഹരിക്കാനോ ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനിടയില്‍ വ്യാസിന്റെ സഹപ്രവര്‍ത്തകരായ സിദ്ദേഷ് തംഹാങ്കറും ഖുഷി സജ്വാനിയും തങ്ങള്‍ വ്യാസിനെ ദക്ഷിണ മുംബൈയിലെ വീട്ടില്‍ നിന്നും ഫോര്‍ഡ് എസ്‌കോര്‍ട്ട ്കാറില്‍ വിളിച്ചു കൊണ്ടു പോകുകയും കാര്‍ ഓടിക്കുന്നതിനിടയില്‍ താംഹാങ്കര്‍ വ്യാസിനെ ഒരു തൂവാല കൊണ്ടു കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നെന്നും പറഞ്ഞു. അതിന് ശേഷം മൃതദേഹം വഡാലയിലെ മഹുല്‍ റോഡില്‍ കൊണ്ടുപോയി മറവ് ചെയ്തു. ഡ്രൈവര്‍ സീറ്റിന് സമീപത്ത് മാറ്റില്‍ നിന്നും പൊലീസ് വ്യാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു. മെയ് 15 ന് ഖുഷി സജ്വാനിയും ടാംഹാങ്കറും പൊലീസ് കസ്റ്റഡിയിലായി. ഇതോടെ വ്യാസിന്റെ മൃതദേഹം കണ്ടെത്താന്‍ പൊലീസ് തീരദേശ വിഭാഗത്തിന്റെ സഹായം തേടിയിരിക്കുകയാണ്. മുംബൈയിലെ മുഴുവന്‍ തീരത്തും പരിശോധന നടത്തിയെങ്കിലും വിജയിച്ചിട്ടില്ല.
അഞ്ചു ബോട്ടുകളിലായി മത്സ്യബന്ധന തൊഴിലാളികളുമായി ചേര്‍ന്നായിരുന്നു തെരച്ചില്‍. പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡൈവര്‍മാരെയും ബോട്ടും ഉപയോഗിച്ചിട്ടും രണ്ടു പേര്‍ 4 കെ ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തിട്ടും വ്യാസിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് തീരദേശ സംരക്ഷണ സേനയുടെ സഹായം തേടാന്‍ ആലോചിച്ചത്.
Post Your Comments