ലോവ: പവർബോൾ ടിക്കറ്റിനോടൊപ്പം പ്രൊമോഷന്റെ ഭാഗമായി ലഭിച്ച ലോട്ടറി ടിക്കറ്റിൽ നിന്നും യുവാവിനെ തേടിയെത്തിയത് 16.8 മില്യൺ ഡോളർ ദിർഹം. ചക്ക് ആൻഡേഴ്സൺ എന്ന യുവാവിനാണ് ഇത്തരമൊരു ഭാഗ്യം കൈവന്നിരിക്കുന്നത്.
Read Also: തിയറ്റർ പീഡനം;മൊയ്ദീൻകുട്ടിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ
നമ്പറുകൾ തമ്മിൽ ഒത്തുവന്നപ്പോൾ താൻ ആദ്യം അമ്പരന്നുവെന്നും പിന്നീട് ഒരു തവണ കൂടി നോക്കിയപ്പോഴാണ് തനിക്കിത് വിശ്വാസമായതെന്നും ആൻഡേഴ്സൺ പറയുകയുണ്ടായി. തുടർന്ന് ശനിയാഴ്ച ലോവയിലെ ലോട്ടറി ഹെഡ്ക്വാർട്ടേസിൽ എത്തി ടിക്കറ്റ് പരിശോധനയ്ക്ക് നൽകി. തെരഞ്ഞെടുക്കപ്പെട്ട ഗെയിമുകൾക്ക് തങ്ങൾ ഇത്തരം ഭാഗ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ടിക്കറ്റുകൾ നൽകാറുണ്ടെന്നും ഇത്തവണ ഭാഗ്യം തുണച്ചത് ആൻഡേഴ്സണെയാണെന്നും ലോവ ലോട്ടറി അധികൃതർ വ്യക്തമാക്കി. അതേസമയം പണം തന്റെ അക്കൗണ്ടിൽ എത്തുന്നത് വരെ താൻ വിജയി ആണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആൻഡേഴ്സൺ.
Post Your Comments