കൊച്ചി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശശി തരൂർ നിയമത്തിനതീതനല്ല. അദ്ദേഹം നിരപരാധിത്വം കോടതിയിലാണ് തെളിയിക്കേണ്ടതെന്നും ലോകത്തു പലയിടത്തും പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്ന തരൂർ ഉന്നതജനാധിപത്യബോധവും രാഷ്ട്രീയസദാചാരവും ധാർമ്മികതയും ഉള്ളയാളാണെങ്കിൽ എം. പി സ്ഥാനം രാജിവെച്ച് പ്രോസിക്യൂഷൻ നടപടി നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ശശി തരൂർ നിയമത്തിനതീതനല്ല. അദ്ദേഹം നിരപരാധിത്വം കോടതിയിലാണ് തെളിയിക്കേണ്ടത്. ലോകത്തു പലയിടത്തും പോയി ജനാധിപത്യത്തെക്കുറിച്ച് ക്ളാസ്സെടുക്കുന്ന തരൂർ ഉന്നതജനാധിപത്യബോധവും രാഷ്ട്രീയസദാചാരവും ധാർമ്മികതയും അല്പമെങ്കിലും ഉള്ളയാളാണെങ്കിൽ എം. പി സ്ഥാനം രാജിവെച്ച് പ്രോസിക്യൂഷൻ നടപടി നേരിടണം.
Post Your Comments