ന്യൂഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 67.50 ലെത്തി. 15 മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്. വെള്ളിയാഴ്‌ച ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 67.33 എന്ന നിലയിലായിരുന്നു. കാര്യമായ ലാഭമോ നഷ്‌ടമോ ഇല്ലാതെയാണ് ഇന്ന് ഓഹരി വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
Read Also: പക തീര്‍ക്കാന്‍ കാറിന് തീയിട്ടു, പത്ത് വാഹനങ്ങൾ കൂടി നശിച്ചതോടെ സംഭവം കൈവിട്ടു; ഒടുവിൽ നടന്നതിങ്ങനെ
അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതുമാണ് രൂപയുടെ വിനിമയ നിരക്ക് ഇടിയാന്‍ കാരണം. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി ഓഹരി വിപണിയില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നത് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് പണമയയ്‌ക്കുന്നവര്‍ക്ക് നേട്ടമാണ്.
Post Your Comments