ദുബായ്: പ്രതികാരം തീർക്കാൻ ഒരു കാറിന് തീയിട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി. എന്നാൽ പത്ത് കാടുകളിലേക്ക് കൂടി തീ പടർന്നതോടെ യുവാവ് വെട്ടിലായി. ദുബായിലെ ഔട്ട്ലെറ്റ് മാളിന് പുറത്താണ് സംഭവം നടന്നത്. കാറിൽ അപ്രതീക്ഷിതമായി തീ പടർന്നതാണെന്നാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ പരിസരത്ത് തീ പിടിക്കുന്നതിനുള്ള സാഹചര്യങ്ങളില്ലെന്ന് കണ്ടെത്തിയതോടെ സംഭവത്തിന്റെ ഗതി മാറി.
Read Also: സംസ്ഥാനത്ത് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് : ജാഗ്രതാനിര്‍ദേശം
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മാളിലെ വേറെ ഒരു കാറിന്റെ ഡ്രൈവറാണ് പ്രതി. തലേ ദിവസം പ്രതിയും തീപിടിച്ച കാറിലെ ഡ്രൈവറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. തുടർന്നുണ്ടായ പക മൂലം കാറിന് തീയിടാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. പ്രതിയുടെ കൈക്കും തീയിട്ടപ്പോള്‍ പൊള്ളലേറ്റിരുന്നു.
Post Your Comments