ന്യൂഡല്‍ഹി: പൊടിക്കാറ്റിലും കനത്ത മഴയിലും ഉത്തരേന്ത്യയില്‍ 16 പേര് മരിച്ചു. ഉത്തര്‍പ്രദേശില്‍ 11 പേരും ബംഗാളില്‍ നാലുപേരും ഡല്‍ഹിയില്‍ ഒരാളുമാണ് മരിച്ചത്. 50ല്‍ ഏറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഡല്‍ഹിയില്‍ വീണ്ടും മഴയ്ക്കും ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. ഡല്‍ഹി മെട്രോ സര്‍വീസുകളിലും ചൊവ്വാഴ്ച കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും. കാറ്റിന്റെ വേഗം കൂടുന്നതിനനുസരിച്ചായിരിക്കും ട്രെയിന്‍ വേഗത്തില്‍ നിയന്ത്രണം.
ALSO READ:ശക്തമായ പൊടിക്കാറ്റ്: 45 മരണം
ആഗ്രയില്‍ ഉള്‍പ്പെടെ കഴിഞ്ഞയാഴ്ചയുണ്ടായ കൊടുങ്കാറ്റില്‍ 48 പേര് മരിച്ചിരുന്നു. 13 സംസ്ഥാനങ്ങളില്‍ ഇടിയോടു കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയേക്കാളും ശക്തി കുറഞ്ഞ ഇടിമിന്നലും കാറ്റുമായിരിക്കും ഇത്തവണയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Post Your Comments