![](/wp-content/uploads/2018/05/amala-paul.png)
നിരാശയിലായിരുന്ന തനിക്ക് പിന്തുണയായി നിന്നത് അദ്ദേഹമാണെന്ന വെളിപ്പെടുത്തലുമായി നടി അമല പോള്‍. അപ്രതീക്ഷിതമായാണ് നടിയുടെ വെളിപ്പെടുത്തല്‍.
അമല പോളും നടന്‍ അരവിന്ദ് സ്വാമിയും അഭിനയിച്ച ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന ചിത്രത്തിന്‌റെ റീലീസിങ് തീയതി വീണ്ടും നീട്ടിയിരുന്നു. കാരണം അറിയിക്കാതെയാണ് റിലീസിങ് വീണ്ടും നീട്ടിയത്. ഇതോടെ സംഭവത്തില്‍ കടുത്ത നിരാശയുണ്ടെന്ന് അറിയിച്ച് നടി അമല പോളും നടന്‍ അരവിന്ദ് സ്വാമിയും രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും നല്ലോരു കുടുംബ സിനിമ കാണാന്‍ അവസരമുണ്ടെന്ന് അമല പോള്‍ ട്വിറ്റര്‍ വഴി ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി റിലീസ് മാറ്റിവയ്ച്ചത് തങ്ങളെ നിരാശയിലാക്കിയെന്ന് അമല പോളും നടന്‍ അരവിന്ദ് സാമിയും വെളിപ്പെടുത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്‌റെ എല്ലാ ഘട്ടങ്ങളിലും അരവിന്ദ് സ്വാമി സര്‍വ പിന്തുണയും നല്‍കി ഒപ്പമുണ്ടായിരുന്നെന്നും അമല അറിയിച്ചു. എന്നാല്‍ പ്രേക്ഷകര്‍ക്ക് ആശ നല്‍കിയിട്ട് ചിത്രം താമസിക്കുന്നതില്‍ കുറ്റബോധമുണ്ടെന്നും താരങ്ങള്‍ അറിയിച്ചു.
Post Your Comments