പട്ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപും എം.എൽ.എയായ ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യ റായിയുടെയും വിവാഹവീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വി.ഐ.പികളുൾപ്പെടെ 7000ത്തോളം അതിഥികൾ പങ്കെടുത്ത ഈ ആഡംബര വിവാഹം ബിഹാർ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു നടത്തിയത്.
Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; വിമാന സർവീസുകൾ നിർത്തി വെച്ചു
ചടങ്ങുകൊഴുപ്പിക്കാനായി 50 കുതിരകളെയും ഒരുക്കിയിട്ടുണ്ടായിരുന്നു. ബർഹാര എം.എൽ.എ സരോജ് യാദവാണ് വധൂവരന്മാർക്ക് അകമ്പടിക്കായി അമ്പതോളം കുതിരകളെത്തിച്ചത്. നൂറിലധികം ഭക്ഷണകേന്ദ്രങ്ങളായിരുന്നു പന്തലിൽ ഒരുക്കിയത്.
Post Your Comments