Article

നോമ്പ് തുറക്കാനായി വ്യത്യസ്തമായ വിഭവങ്ങളെ പരിചയപ്പെടാം !!

പ്രഭാതം മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാണ്.ചെറിയ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം എന്നിങ്ങനെ പല ഘട്ടങ്ങളിലായുള്ള ആഹാരത്തിന് വിഭവങ്ങളും നിരവധിയാണ്. മധുരമുള്ളതും എരിവുള്ളതുമെല്ലാം ഇതില്‍ ഉണ്ടാകും.

കാരക്കയോ വെള്ളമോ കഴിച്ച് നോമ്പു തുറന്നാല്‍ കോഴിഅട, ഇറച്ചിപ്പത്തിരി, സമോസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളെങ്കിലും ആദ്യത്തെ നോമ്പുതുറക്കു തന്നെ ഉണ്ടാവാറുണ്ട്.

തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങള്‍. ഒപ്പം അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയവയ്ക്ക് പലതരം മാംസക്കറികള്‍ കൂടിയാവുമ്പോള്‍ വലിയ നോമ്പുതുറ പൊടിപൊടിക്കുന്നു.

ചെറുപയര്‍ കഞ്ഞി

ചേരുവകള്‍ :

കുഞ്ഞരി – (കയമ അരി) – 100 ഗ്രാം
ചെറുപയര്‍ – 100 ഗ്രാം
പച്ച തേങ്ങ – 1 എണ്ണം
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:

തേങ്ങാ അരച്ചു പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവയ്ക്കുക.രണ്ടാംപാലില്‍ കുഞ്ഞരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിള വരുമ്പോള്‍ വാങ്ങിവയ്ക്കുക.

മുട്ടപ്പണ്ടം

ചേരുവകള്‍ :

മുട്ട – 3 എണ്ണം
മൈദ – രണ്ടു ടേബിള്‍ സ്പൂണ്‍വെള്ളം
ഉപ്പ് – പാകത്തിന്
കിസ്മിസ് അണ്ടിപ്പരിപ്പ് ഏലയ്ക്കാപ്പൊടി -പാകത്തിന്

പാകം ചെയ്യുന്ന വിധം:

രണ്ടു മുട്ട, ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അണ്ടിപ്പരിപ്പ്, കിസ്മിസ്ഇവ അടുപ്പില്‍ വച്ചു നന്നായി ഇളക്കി ചേര്‍ത്ത് (പണ്ടം) വറുക്കുക. മൈദഉപ്പും വെള്ളവും ഒരു മുട്ടയും ചേര്‍ത്തു വളരെ നേര്‍മയായി കലക്കുക. ഫ്രൈപാനില്‍ ചൂടാവുന്നതിനു മുന്‍പു മൈദ കൂട്ടൊഴിച്ചു നേരിയ ദോശമാതിരിനല്ലവണ്ണം വേവാതെ എടുക്കുക. ഇതില്‍ പണ്ടംവച്ചു വട്ടത്തില്‍ നാലായിമടക്കുക. ഒന്നുകൂടി ഇങ്ങനെ കുറച്ചു വിലിപ്പത്തില്‍ ചുട്ടെടുക്കുക. അതില്‍പണ്ടം വച്ച്, ആദ്യം മടക്കിവച്ചതും വച്ചു വീണ്ടും മടക്കുക. പഞ്ചസാര വെള്ളവും ഏലയ്ക്കാ പൊടിയും ചേര്‍ത്തു തിളപ്പിക്കുക. ഈ പാനീയംഇതിനു മുകളിലൊഴിച്ചു വിളമ്പാം.

ഉണ്ട പുട്ട്

 

ചേരുവകള്‍ :

പുഴുങ്ങലരി – 250 ഗ്രാം
തേങ്ങ – 1 പകുതി
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
ചെമ്മീന്‍ – 500 ഗ്രാം
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
ജീരകം – കാല്‍ ടീസ്പൂണ്‍
ഉള്ളി (സവാള) – 1 കഷണം

പാകം ചെയ്യുന്ന വിധം:

ചെമ്മീന്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു വെളിച്ചെണ്ണയില്‍ ഇട്ടു വഴറ്റിയെടുക്കുക. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്തു ജീരകം ,തെങ്ങാ, ഉള്ളി ഇവ ചേര്‍ത്തു മുറുക്കി അരച്ചെടുക്കുക. (കട്ടിയായി അരച്ചെടുക്കു) ഇതു ചെറിയ ഉരുളകളാക്കി പരത്തി ഇതില്‍ ചെമ്മീന്‍ ഫില്ലിങ് വച്ച് ഉരുളകളാക്കി എടുക്കുക. ആവി പാത്രത്തില്‍ വാഴയിലവച്ച് അതിനു മീതെ ഉരുളകള്‍വച്ചു വേവിച്ചെടുക്കുക.

നേന്ത്രപ്പഴം കേക്ക്

Image result for നേന്ത്രപ്പഴം കേക്ക്

ചേരുവകള്‍ :

നേന്ത്രപ്പഴം – 1 വലുത്
മുട്ട – 2 എണ്ണം
മൈദ – 5 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ബേക്കിങ് പൌഡര്‍ – അര ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം:

വെളിച്ചെണ്ണയില്‍ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതു പൊരിച്ചെടുക്കുക. മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ നന്നായി പതപ്പിക്കുക. അതില്‍ മൈദ, പൊരിച്ചുവെച്ച പഴം ഇവ ചേര്‍ത്ത് ബേക്ക് ചെയ്തെടുക്കുക. (ബേക്ക് ചെയ്യുന്നതിനു പകരം പ്രഷര്‍ കുക്കറില്‍ നെയ്യ് പുരട്ടി, മൈത തൂവി, കൂട്ടൊഴിച്ചു കുക്കറിന്റെ വെയ്റ്റ് ഇടാതെ വേവിച്ചെടുക്കാം) അങ്ങിനെ നേന്ത്രപഴം കൊണ്ടുളള കേക്ക് റെഡിയായി.ഇനി ചെറിയ കഷണങ്ങളാക്കി മുറിച്ച് വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button