Latest NewsIndia

പി ചിദംബരത്തിനും കുടുംബത്തിനും 14 രാജ്യങ്ങളിൽ ഇരുപതിനായിരം കോടിയുടെ സ്വത്ത് : കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂഡൽഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക തട്ടിപ്പു കേസുകളില്‍ സിബിഐയും എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റും (ഇഡി) അന്വേഷണം നടത്തി നൽകിയ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. 14 രാജ്യങ്ങളില്‍ ചിദംബരവും കുടുംബവും വിവിധ ബാങ്കുകളിലായി ഇരുപതിനായിരം കോടി രൂപയുടെ സ്വത്തുക്കൾ അനധികൃതമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ചിദംബരത്തിനും കുടുംബത്തിനും 14 രാജ്യങ്ങളില്‍ 21 അനധികൃത വിദേശബാങ്ക് അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്.

ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ 200 പേജ് റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. എയര്‍സെല്‍- മാക്‌സിസ് കേസ് അന്വേഷത്തിലാണ് ഇഡിയും ഐടിയും സംയുക്തമായി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചത്. ഈ റിപ്പോര്‍ട്ട് സിബിഡിടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയും റവന്യൂ ജോയിന്റ് സെക്രട്ടറി ഉദയ്‌സിങ് കുമാവതും ചേര്‍ന്ന് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഇടപെട്ട് 2017 ഫെബ്രുവരിയില്‍ ശ്രമം തടയുകയായിരുന്നുവെന്നും ചില ആരോപണങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ മുൻ ധനമന്ത്രി ചിദംബരത്തിനും കുടുംബത്തിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കുറ്റപത്രം അംഗീകരിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇത് സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തുകയും മൂന്നു ബില്യൺ ഡോളറിന്റെ സ്വത്തുക്കൾ വിവിധ രാജ്യങ്ങളിലായി ചിദംബരത്തിനും കുടുംബത്തിനും ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button