കാഠ്മണ്ഡു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാള്‍ ദ്വിദിന സന്ദര്‍ശനം ഫലംകണ്ടു. സന്ദര്‍ശനത്തെ തുടര്‍ന്ന് നിര്‍ണായക തീരുമാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രംഗത്തത്തി. നേപ്പാളിന്റെ പ്രദേശങ്ങള്‍, ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയുടെ താത്പര്യങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് നേപ്പാളിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓലിയുടെ പ്രസ്താവന ഏറെ പ്രധാന്യമുള്ളതാണെന്നും ഇരുപ്രധാനമന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യക്ക് തൃപ്തിയുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഗോഖലെ പറഞ്ഞു. വിജയ് ഗോഖലെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള തുറന്ന അതിര്‍ത്തി, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇരുപ്രധാനമന്ത്രിമാരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുമായി 1850 കിലോമീറ്റര്‍ അതിര്‍ത്തിയാണ് നേപ്പാള്‍ പങ്കിടുന്നത്.
Post Your Comments