Latest News

തീയേറ്ററിലെ ബാലപീഡനം ; കുറ്റം സമ്മതിച്ച് പ്രതികള്‍

മലപ്പുറം ; എടപ്പാളിലെ തീയേറ്ററിനുള്ളിൽ പത്തുവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവം കുറ്റം സമ്മതം നടത്തി പ്രതികൾ. ഏറെ നേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീനും കുട്ടിയുടെ അമ്മയും കുട്ടിയെ തീയേറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശത്തില്‍ തന്നെയാണെന്ന് കുറ്റം സമ്മതം നടത്തിയത്. അതേസമയം ഡി.ജി.പി മലപ്പുറം എസ്.പി ക്ക് പ്രതികള്‍ക്കെതിരെ കുട്ടികള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമത്തിലെ വകുപ്പ് 17 പ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടികാണിച്ച ചങ്ങരംകുളം എസ്‌.ഐ കെ.ജി ബേബിക്കെതിരെ പോക്സോ കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. ബേബി ഇപ്പോൾ സസ്‌പെൻഷനിലാണ്‌.

Also read ; മ​ദ്യ​ല​ഹ​രിയിൽ മകൻ അമ്മയെ കൊ​ല​പ്പെ​ടു​ത്തി ; സംഭവം നടന്നത് മാതൃദിനത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button