IndiaNewsCrime

മോശം പ്രകടനത്തിന് നോട്ടീസ് :വിമാനക്കമ്പനിയിലെ ജീവനക്കാരന്‍ പ്രതികാരം ചെയ്തതിങ്ങനെ

ന്യൂഡല്‍ഹി: മോശം പ്രകടനത്തിന് നോട്ടീസ് ലഭിച്ച എയര്‍ലൈന്‍സ് ജീവനക്കാരന്‍ ചെയ്തത് ഞെട്ടിക്കുന്ന പ്രതികാരം. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബോംബുണ്ടെന്ന വ്യാജ ഭീഷണി സന്ദേശമാണ് ഈ 23 കാരനെ വെട്ടിലാക്കിയത്. സംഭവം ഇങ്ങനെ. ഇന്‍ഡിഗോ എയര്‍വേയ്‌സ് ജീവനക്കാരനായ കാര്‍ത്തിക് മാധവ് ഭട്ടിന് മോശം പ്രകടനത്തെ തുടര്‍ന്ന് കമ്പനിയില്‍ നിന്നും നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പ്രതികാരമായി മെയ് രണ്ടിന് രാവിലെ 8.15ന് ഇന്‍ഡിഗോ ഓഫിസിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ഇയാള്‍ നല്‍കുകയായിരുന്നു.

തുടര്‍ന്ന് ചില വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും കോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. യുവാവ് കമ്പനിയിലെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ക്കു നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വിഷാദ അവസ്ഥയിലായിരുന്നു. ഇതിന്‌റെ പ്രതികാരമെന്നവണ്ണമാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നും ഇയാളുടെ ഫോണും സിംകാര്‍ഡും പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button