മലപ്പുറം : ബാലികയെ സിനിമ തീയറ്ററിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയെയും പ്രതി പട്ടികയിൽ ചേർത്തിട്ടുണ്ട്. സംഭവത്തിനെതിരെ നിരവധി പേർ പ്രതിഷേധിച്ചിരുന്നു. എന്നാൽ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിഷാന്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സംഭവത്തിൽ പ്രതിയെ അനുകൂലിച്ചും കുട്ടിയെ പ്രതികൂലിച്ചും ഒരാൾ ഫേസ്ബുക്കിൽ കമന്റിട്ടിരുന്നു. അതിനെതിരെ പ്രതികരിക്കുകയാണ് ദീപാ നിശാന്ത്. ആ കുഞ്ഞ് അയാള്‍ ചെയ്തത് ആസ്വദിച്ചിരുന്നെന്ന തരത്തിലാണ് ഇൗ വ്യക്തി കമന്റിട്ടിരിക്കുന്നത്. ‘പത്തു വയസ്സ് തികച്ചില്ലാത്ത കുഞ്ഞിനെപ്പറ്റിയാണ് എഴുതുന്നത്. ഉഭയസമ്മതപ്രകാരം ദേഹത്ത് ഞെക്കാനും പിടിക്കാനുമൊക്കെയുള്ള അനുവാദം നൽകി ലൈംഗികത ആസ്വദിച്ചിരിക്കുകയായിരുന്നുവത്രേ… ഇത്രമാത്രം വികൃതമായി ചിന്തിക്കാൻ മനുഷ്യർക്കെങ്ങനെയാണ് സാധിക്കുന്നത്?
ആ കുട്ടിക്ക് പ്രതികരിക്കാന്‍ കഴിയുമായിരുന്നിട്ടും പ്രതികരിച്ചില്ലെന്നും ഇയാള്‍ കമന്റില്‍ സൂചിപ്പിക്കുന്നു. സംഭവത്തെ ക്രൂരം, നീചം എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കേണ്ട. അത് ഇൗ സംഭവത്തിന് ചേരുന്നതല്ലെന്നും ഇയാള്‍ സൂചിപ്പിക്കുന്നു. ഈ കമന്റ് പങ്കുവെച്ചുകൊണ്ടാണ് ദീപ സ്വന്തം പ്രതികരണം അറിയിച്ചത്.
Post Your Comments