കൊല്‍ക്കത്ത•സ്വകാര്യ ബസില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതിയുടെ സ്വന്തം ടൈംലൈനിന് പുറമേ കൊല്‍ക്കത്ത പോലീസ്ന്റെ പേജിലും യുവതി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒടുവില്‍ എട്ടുമണിക്കൂറുകള്ക്ക് ശേഷം, പ്രതിയെ മധ്യ കൊല്‍ക്കത്തയില്‍ നിന്നും പോലീസ് പിടികൂടുകയും ചെയ്തു.ഉച്ചയ്ക്ക് ഒരുമണിക്ക് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 31,000 ലേറെ റിയാക്ഷനുകളും 23,000 കമന്റുകളും, 35,000 ഷെയറുകളുമാണ് ലഭിച്ചത്. രാത്രി 8.30 ന് കൊല്‍ക്കത്ത പോലീസിന്റെ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 10.30 ആയപ്പോഴേക്കും 35,000 റിയാക്ഷനുകള്‍ ലഭിച്ചിരുന്നു.
ഹൂഗ്ലി ജില്ലയിലെ ബൈദ്യബതി സ്വദേശിയായ അസിത് റായ് ആണ് അറസ്റ്റിലായത്. ശ്യംപുകുറില് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വീഡിയോയിലെ ബസ് കണ്ടെത്തിയ പോലീസ് കണ്ടക്ടറില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഹെദുവയില് നിന്നും സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ യുവതിയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയത്. എല്ലാവരുടെയും മുന്നില്‍ പരസ്യമായി ഇയാള്‍ മോശമായി പെരുമാറിയിട്ടും ആരും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് യുവതി പറയുന്നു. കണ്ടക്ടറോട് ഇടപെടാന്‍ പറഞ്ഞെങ്കിലും അയാള്‍ ചെവിക്കൊണ്ടില്ല. സഹയാത്രികരും പ്രതികരിക്കാതെ അയാളെ രക്ഷപെടാന്‍ അനുവദിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
റായ് ആദ്യമായല്ല തന്നെ നോക്കി സ്വയംഭോഗം ചെയ്തതെന്ന് യുവതി പറയുന്നു. 15 ഓളം ദിവസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ഇതേപ്രവൃത്തി ചെയ്തിരുന്നു. അന്ന് പ്രതികരിക്കാന്‍ താന്‍ ഭയപ്പെട്ടു. എന്റെ കൈയില്‍ തെളിവുകളും ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ എന്റെ കൈയില്‍ തെളിവുണ്ട്-യുവതി പറഞ്ഞു.
Post Your Comments