വടകര•വടകര എടോടി ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് തട്ടിപ്പ് അരങ്ങേറിയത്. കഴിഞ്ഞ ഞായറാഴ്ച ഔട്ട്ലെറ്റിന് മുന്നിലെത്തിയ രണ്ടംഗസംഘം മാഹിയിലെ മദ്യമെന്ന് പറഞ്ഞ് മദ്യക്കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് വില്പനനടത്തുകയായിരുന്നു. ബീവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ ക്യൂ നിന്നവരാണ് കബളിപ്പിക്കപ്പെട്ടത്. 400 രൂപയാണ് ഒരു ഫുള്‍ കുപ്പിക്ക് ഈടാക്കിയത്. ലേബലും സീലുമൊക്കെയുള്ള കുപ്പിയായതിനാല്‍ ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. കേരള മദ്യത്തെ അപേക്ഷിച്ച് വിലയും കുറവായതിനാല്‍ പലരും ഇവരുടെ കെണിയില്‍ വീഴുകയും ചെയ്തു.
മദ്യം വാങ്ങിയവര്‍ പിന്നീട് കുടിക്കാനായി കുപ്പി പൊട്ടിച്ചപ്പോഴാണ് അമളി മനസിലാവുന്നത്. തുടര്‍ന്ന് ഇവര്‍ ബിവറേജസ് ഷോപ്പിന് മുന്നില്‍ തിരിച്ചെത്തി ഇവിടെയുള്ള ലോട്ടറിവില്‍പ്പനക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് കാര്യം പറഞ്ഞിരുന്നു.
ഈ ശനിയാഴ്ച ശനിയാഴ്ചയും രണ്ടുപേര്‍ മദ്യവില്‍പ്പനയ്ക്കായി എത്തിയതോടെ ബീവറേജ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായ ആളുടെ പക്കല്‍ നിന്നും രണ്ടുകുപ്പി കട്ടന്‍ മദ്യവും പിടികൂടി. നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി ഇയാളെ കൈമാറിയെങ്കിലും കേസൊന്നും എടുത്തിട്ടില്ല. കുപ്പിയിലുള്ള സാധനം പരിശോധിച്ചിട്ടില്ലാത്തതിനാലാണ് കേസേടുക്കാത്തത്.
Post Your Comments