ബീജിംഗ് : ബന്ധം ഒഴിഞ്ഞതിന് കാമുകന് നഷ്ടപരിഹാരമായി നല്കിയ വന്‍ തുക നിരസിച്ച് കാമുകി. ചൈനീസ് യുവതിയാണ് കാമുകന് വാഗ്ദാനം ചെയ്ത രണ്ട് മില്യണ്‍ യുവാന്‍ നിരസിച്ചത്. തുക വളരെ കുറഞ്ഞുപോയതിനെ തുടര്‍ന്നാണ് യുവതി തുക നിരസിച്ചത്. ‘ബ്രേക്ക് അപ്പ് ‘ ഫീസ് എന്ന പേരിലാണ് കാമുകന് യുവതിയ്ക്ക് പണം നല്‍കിയത്. എന്നാല്‍ കാമുകന് നല്കിയ തുക വളരെ കുറഞ്ഞു പോയെന്നാണ് യുവതിയുടെ പ്രതികരണം.
പണം കുറഞ്ഞു പോയതിനെ കുറിച്ച് കാമുകനും കാമുകിയും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. 10 മില്യണ്‍ വേണമെന്നാണ് യുവതിയുടെ ആവശ്യം. ഒടുവില്‍ പണം നിറച്ച സ്യൂട്ട് കേസ് ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു.
മാന്യമായ രീതിയില്‍ വേഷം ധരിച്ച 20 വയസ് പ്രായം തോന്നിയ്ക്കുന്ന യുവതിയാണ് ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. യുവാവും യുവതിയും ഐ.ടി ജീവനക്കാരാണ്
ഇതിനിടെ ഇരുവരും പോയി കഴിഞ്ഞപ്പോള്‍ ബാര്‍ ജീവനക്കാര്‍ ഉപേക്ഷിക്കപ്പെട്ട പെട്ടി കാണുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.
ഈ സമയം പണം സ്വീകരിച്ചില്ല എന്നു യുവതി അറിയിച്ചതിനെ തുടര്‍ന്നു യുവാവ് പണം എടുക്കന്‍ തിരികെ ബാറില്‍ എത്തിരുന്നു.
Post Your Comments