India

ഡിജിറ്റല്‍ മാധ്യമരംഗത്തെ സന്തുലിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും വേണം ; സ്‌മൃതി ഇറാനി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമരംഗത്തെ സന്തുലിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും അത്യാവശ്യമാണെന്ന് കേന്ദ്ര വിവര, വാര്‍ത്ത പ്രക്ഷേപണ മന്ത്രി സ്‌മൃതി ഇറാനി. ഡിജിറ്റല്‍ മാധ്യമ വ്യവസായ രംഗത്ത് വന്‍കിടശക്തി മേധാവിത്വം നേടുന്നില്ലെന്ന് ഉറപ്പാക്കാനാണു നിയമങ്ങൾ കൊണ്ടുവരുന്നത്.

ഇന്ത്യന്‍ മാധ്യമരംഗം ഡിജിറ്റല്‍ ലോകത്തെ വെല്ലുവിളിയായി മാത്രമല്ല, അവസരമായും കൂടിയായാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര വിവര, വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയവും ഇന്ത്യന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഒാഫ് മാസ് കമ്യൂണിക്കേഷനും ബ്രോഡ്കാസ്​റ്റ്​ എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്‍റസ് ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന 15ാമത് ത്രിദിന ഏഷ്യ മീഡിയ ഉച്ചകോടി 2018 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Read more: തൂക്ക് കയര്‍ നിയമം വന്നിട്ടും രക്ഷയില്ല, പെണ്‍കുട്ടിയെ ബന്ധു ബലാത്സംഗം ചെയ്ത് ചുട്ട് കൊന്നു

ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2021ഒാടെ 96.9 കോടിയായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ മാധ്യമരംഗത്ത് നിയമം വരുന്നതോടെ ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഒറ്റശക്തിയുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button