![RAPE ACCUSED ARRESTED](/wp-content/uploads/2018/05/RAPE-ACCUSED-ARRESTED.png)
മലപ്പുറം: പത്ത് വയസുകാരിയെ തിയറ്ററിനുള്ളിൽ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ.
ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. സംഭവത്തിൽ പാലക്കാട് തൃത്താല സ്വദേശിയായ മൊയ്തീന്‍കുട്ടിയാണ് പോലീസ് പിടികൂടിയത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ALSO READ:തിയറ്ററിനുള്ളിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം
ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അവര്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം ചർച്ചയായതോടെയാണ് സംഭവത്തിൽ പോലീസ് നടപടിയെടുത്തത്.
കുട്ടിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അമ്മയാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട്. എന്നാല്‍ സ്ത്രീ പ്രതികരിച്ചിരുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Post Your Comments