Kerala

മുറിയ്ക്കുള്ളില്‍ മകള്‍ മരിച്ചതറിയാതെ പിതാവ് പുറത്തിരുന്ന് ഊണ് കഴിച്ച് പണിസ്ഥലത്തേയ്ക്ക് മടങ്ങി

കോട്ടയം : മുറിയ്ക്കുള്ളില്‍ മകള്‍ മരിച്ചതറിയാതെ പിതാവ് പുറത്തിരുന്ന് ഊണ് കഴിച്ച് പണിസ്ഥലത്തേയ്ക്ക് മടങ്ങി . അപ്രതീക്ഷിതമായി സംഭവിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമം. തലേദിവസം വരെ അയല്‍വാസികള്‍ക്കൊപ്പം കളിച്ചു ചിരിച്ചു നടന്ന അഞ്ജന പെട്ടന്നായിരുന്നു മരണത്തിനു കീഴടങ്ങിയത്. മരണകാരണം എന്താണ് എന്നു വ്യക്തമല്ല. മാഞ്ഞൂര്‍ ഇരവി മംഗലം കൂട്ടകൈതയില്‍ ബാബുവിന്റെ മകള്‍ അഞ്ജന ബാബു(17)വിനെയാണു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുറുപ്പുന്തറയിലെ തടിമില്ലില്‍ ജോലി നോക്കിവരികയാണു പിതാവ് ബാബു. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ഉണു കഴിക്കാന്‍ വന്നപ്പോള്‍ ബാബു അഞ്ജനയെ വിളിച്ചു എങ്കിലും പെണ്‍കുട്ടി മുറിയുടെ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മകള്‍ മരണത്തോട് മല്ലടിക്കുകയാണ് എന്ന് അറിയാതെ പിതാവ് ഉണു കഴിച്ച ശേഷം മില്ലിലേയ്ക്കു മടങ്ങി. വൈകുന്നേരമായിട്ടും അഞ്ജനയെ കാണാതായപ്പോള്‍ അല്‍പക്കത്തെ പെണ്‍കുട്ടികള്‍ അന്വേഷിച്ച് എത്തുകയായിരുന്നു.

അപ്പോഴേയ്ക്കും പെണ്‍കുട്ടി മരിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്നു ബ്ലോക്ക് പഞ്ചായത്ത് മെമ്ബറിന്റ നേതൃത്വത്തില്‍ മൃതദേഹം സമീപ വാസികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കോട്ടയത്തെ സ്‌കൂളിലാണ് അഞ്ജന പഠിച്ചിരുന്നത്. പെണ്‍കുട്ടി പ്ലസ്ടുവിന് ഒരു വിഷയത്തിന് പരാജയപ്പെട്ടിരുന്നു. മാതാവ് മോളി ഇതോ സ്‌കൂളിലെ ജീവനക്കാരിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button