ദുബായ്: ദുബായിലുള്ള കമ്പനി വാഹനങ്ങൾക്ക് ആജീവനാന്ത ഇ-രജിസ്ട്രേഷൻ കാർഡുകൾ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ടാക്‌സി, പബ്ലിക് വാഹനങ്ങൾ, വാഹനം വാടകയ്ക്ക് കൊടുക്കുന്ന ഏജൻസികൾ എന്നിവയ്ക്ക് ഇ- കാർഡുകൾ നൽകിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് കമ്പനി വാഹങ്ങൾക്ക് കാർഡുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം പദ്ധതിയുടെ മൂന്നാം ഘട്ടം സെപ്റ്റംബറിൽ നടക്കും.
Read Also: വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിന് മുന്‍പ് വിജയത്തിനായി ഗോപൂജ ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി
സ്മാർട്ട് സിറ്റി എന്ന സംരംഭം ലക്ഷ്യം വെച്ചാണ് ഇലക്ട്രോണിക് സേവനങ്ങളിലേക്ക് മാറാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ സമയം ലഭിക്കാൻ ഇത് ഇ- രജിസ്ട്രേഷൻ കാർഡുകൾ നൽകുന്നതിലൂടെ കഴിയുമെന്നും ആർടിഎ ആപ്ലിക്കേഷൻ ഫോണുകളിലും മറ്റും ഡൗൺലോഡ് ചെയ്‌താൽ ഈ സേവനം ഉപയോഗിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments