കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. ലോകമെങ്ങും അമ്മമാരെ ആദരിക്കാനായി പലതരം പരിപാടികള്‍ സംഘടിപ്പിക്കുന്നു. നമ്മളെ നമ്മളാക്കിയവര്‍ക്ക് സ്‌നേഹം മാത്രം സമ്മാനിക്കുക എന്ന് ഓര്‍മപ്പെടുത്തലുമായാണ് ഈ മാതൃദിനവും കടന്നു വന്നിരിക്കുന്നത്. എന്നാല്‍ പുതിയ കാലത്തില്‍ കാഴ്ചകള്‍ പലതും ശുഭകരമല്ല. പ്രിയപ്പെട്ട മക്കളെ കാത്ത് വൃദ്ധസദനങ്ങളില്‍ കാത്തിരിക്കുന്ന അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചപ്പോള്‍ ആശുപത്രി വരാന്തകളില്‍ അഭയം തേടിയവര്‍, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട മാതൃത്വങ്ങള്‍.
മാതൃദിനം മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നമ്മളോരോരുത്തരും പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കരഞ്ഞുവിളിച്ചു കൊണ്ട് ഈ ഭൂമി മലയാളത്തിലേക്ക് പിറന്നു വീണപ്പോള്‍ മനസ്സു നിറഞ്ഞ് ചിരിച്ച് സ്വീകരിച്ച മുഖമായിരുന്നു അമ്മ.
നമ്മുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് സാക്ഷിയാകാനും താങ്ങാകാനും, നമ്മുടെ സന്തോഷത്തിലും സങ്കടങ്ങളിലും പങ്കുകൊള്ളാനും എന്നും അവരൊപ്പമുണ്ടാകും. എന്നാല്‍ നിവര്‍ന്ന് നില്‍ക്കാന്‍ കെല്‍പ്പാകുമ്പോള്‍ തളര്‍ന്നു പോയ അവരെ സഹായിക്കാന്‍ മെനക്കെടാത്തത് മനുഷ്യന്റെ അഹന്തയെ വിളിച്ചോതുന്നു. യുവതലമുറ കൂട്ടുകാരുമായി സംസാരിക്കുമ്പോള്‍ കടന്നു വരുന്ന ഒരു വാക്കാണ് ‘പുരാവസ്തു’. ഏതെങ്കിലും ശില്‍പ്പങ്ങളെയും മറ്റും ഉദ്ദേശിച്ചല്ല ഈ വാക്ക്. പകരം വീട്ടില്‍ ഒരു കാലത്ത് താങ്ങും തണലുമായിരുന്ന, ഇന്ന് ഒന്നിനും കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്ന മുതിര്‍ന്നവരെ കുറിച്ചാണെന്ന് ഓര്‍ക്കണം.
അത്രത്തോളം അധപതിച്ചിരിക്കുന്നു കേരള ജനത. അവര്‍ക്ക് വേണ്ടത് ആഡംബരവും മറ്റുള്ളവരുടെ മുന്നില്‍ ആളാകാനൊരു അവസരവും. അതിനൊരു കുറച്ചിലാണല്ലോ ഈ പുരാവസ്തു. എന്തിന് വേണ്ടിയാണ് മാതൃദിനം ആഘോഷിക്കുന്നത്. സ്ത്രീയെ അമ്മയായി കാണണമെന്നാണ് തത്വം. ഇന്ന് എത്രപേര്‍ അത് പാലിക്കുന്നുണ്ട്. തമിഴ് ജനത ഒന്നടങ്കം സ്ത്രീകളെ ‘അമ്മ’ എന്ന് സംബോധന ചെയ്യുമ്പോള്‍ മലയാളിക്ക് അത് സാധിക്കാറില്ല.
പക്ഷെ ജീവിതത്തിരക്കുകളാലും സ്വാര്‍ത്ഥതകളാലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ്. നാടെങ്ങും ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെടുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു. അതെ, ആഘോഷപൂര്‍വം തന്നെ ആ ദിനം കൊണ്ടാടണം. ഓരോ വാക്കുകളും അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങളാകണമെങ്കിലും ഒരു സ്‌നേഹസമ്മാനം അവര്‍ക്ക് കൈമാറാനാകുമെങ്കില്‍! ആ സമയത്തുള്ള ആ ചിരി നമുക്കൊന്നു കാണാനാകുമെങ്കില്‍, നമ്മുടെ ജീവിതം ധന്യമായി. ഇനി നാം പ്രയത്‌നിക്കേണ്ടത് അതിനുവേണ്ടിയാണ്.
Post Your Comments