India

ആര്‍.എസ്.എസ് നേതാക്കളെ വധിയ്ക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാക്കളെ വധിയ്ക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍.
പാക് പിന്തുണയോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആര്‍.എസ്.എസ് നേതാക്കളെ വധിയ്ക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് എന്‍.ഐ.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖാലിസ്ഥാന്‍ ഭീകര സംഘടന നടത്തിയ ഗൂഢാലോചന അന്താരാഷ്ട്രതലത്തിലുള്ളതാണൊണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. പാകിസ്ഥാന്‍ , ബ്രിട്ടന്‍ , ഇംഗ്‌ളണ്ട് , ഓസ്‌ട്രേലിയ, കാന്‍ഡ , ഇറ്റലി , യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഖാലിസ്ഥാന്‍ ഭീകരര്‍ ഗൂഢാലോചനയില്‍ പങ്കാളിയായതായി എന്‍.ഐ.എ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് ഇന്ത്യന്‍ വംശജനും കാനഡയില്‍ സ്ഥിരതാമസക്കാരനുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെതിരെ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തു.

2016 ജനുവരി മുതല്‍ 2017 ഒക്ടോബര്‍ വരെ പഞ്ചാബില്‍ നടന്ന എട്ടു ആക്രമണങ്ങളെക്കുറിച്ച് അന്വേഷിച്ച എന്‍.ഐ.ഐ സംഘമാണ് സംഭവത്തില്‍ അന്താരാഷ്ട്രബന്ധമുണ്ടെന്ന് കണ്ടെത്തിയത്.ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗൊസയിന്റെ കൊലപാതകവും ഇതിലുള്‍പ്പെടും. ആര്‍.എസ്.എസ് നേതാക്കളെ വധിക്കാനുള്ള പദ്ധതിക്കായി വലിയ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടെന്നും ഇത് ഇറ്റലി , ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണെന്നും എന്‍.ഐ.എ കണ്ടെത്തി.

രവീന്ദര്‍ ഗൊസെയ്ന്‍ കേസില്‍ അറസ്റ്റിലായ ഹര്‍ദീപ് സിംഗിന്റെയും രമണ്‍ ദീപ് സിംഗിന്റെയും റിക്രൂട്ട്‌മെന്റ് പരിശീലനം തുടങ്ങിയവയ്ക്കായുള്ള ഗൂഢാലോചന നടന്നത് ഇറ്റലിയിലും ദുബായിലുമാണ്. ഗൂഢാലോചനയുടെ കൃത്യമായ സംയോജനം നടത്തിയത് പാകിസ്ഥാനില്‍ നിന്നും ഹര്‍മീത് സിംഗ് എന്ന ഖാലിസ്ഥാന്‍ ഭീകര നേതാവാണെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.ആര്‍.എസ്.എസ് നേതാവ് ജഗദീഷ് ഗഗ്‌നേജയുടെ വധത്തിനു പിന്നിലും ഖാലിസ്ഥാന്‍ ഭീകരരാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button