കൊച്ചി : സ്വപ്നയെയും സരിത്തിനെയും കുറിച്ച് ഏറെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നയും സരിത്തും വിവാഹം കഴിച്ച് ഇന്ത്യ വിടാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ കോടതിയില്‍. വിവാഹിതരായി റമീസിന്റെ സഹായത്തോടെ ടാന്‍സാനിയയില്‍ പോയി ജീവിക്കാനായിരുന്നു ഉദ്ദേശം. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ വാദത്തിലായിരുന്നു എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : സ്വപ്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട് ; ജാമ്യാപേക്ഷ തള്ളി
ടാന്‍സാനിയയില്‍ നിന്നുള്ള കള്ളക്കടത്ത് വ്യാപകമായ ഘട്ടത്തില്‍ ആയിരുന്നു ഈ ആലോചന. സരിത്തിന്റെ വിവാഹ ബന്ധം വേര്‍പെടുത്തിയശേഷം മറ്റ് കുടുംബാംഗങ്ങളെയെല്ലാം വിട്ട് വിദേശത്തേക്ക് കടന്ന് അവിടെ ഒരുമിച്ചു ജീവിക്കാനായിരുന്നു തീരുമാനം. കെ.ടി. റമീസിന്റെ ഒത്താശയോടെയാണ് ഇവര്‍ പദ്ധതി പ്‌ളാന്‍ ചെയ്തിരുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ മറ്റു കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് സ്വപ്നയും സരിത്തും മുംബെയില്‍ എത്തണമെന്നും അവിടെ നിന്ന് വിദേശത്തേക്ക് പറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും റമീസ് വാഗ്ദാനം നല്‍കിയിരുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.
അതിനിടയില്‍ സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും എന്‍ഐഎ ഹാജരാക്കി. സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു. സ്വപ്ന സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തു. യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.
Post Your Comments