തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മലടിയിലാണ് ജയ്ഹിന്ദ് ചാനൽ മേധാവിയുടെ കസേര തെറിച്ചതെന്ന് സൂചന. ശമ്പളം പകുതിയായി വെട്ടിക്കുറച്ചും വാഹനവും മൊബൈല്‍ ഫോണും തിരിച്ചുപിടിച്ചുമാണ് ജയ്ഹിന്ദ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ കെ പി മോഹനനെ പുറത്താക്കിയത്. സിഇഒയ്ക്ക് മുകളിലായി ചെന്നിത്തലയുമായി അടുപ്പമുള്ള ജയ്ഹിന്ദ് ഡല്‍ഹി ലേഖകന്‍ ബി എസ് ഷിജുവിനെ ജോയിന്റ് എംഡിയായി നിയമിച്ചു. തുടർന്ന് സിഇഒക്ക് അനുവദിച്ച വാഹനവും മൊബൈല്‍ ഫോണും ടാപ്ടോപ്പും തിരിച്ചേൽപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതോടെ കെപി മോഹനന്‍ രാജി കത്ത് നല്‍കുകയായിരുന്നു.
Read Also: കര്‍ണാടക എക്സിറ്റ് പോള്‍: ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് നാലോളം സര്‍വേകള്‍
മെയ് 31 വരെ തനിക്ക് സമയം വേണമെന്ന് കെ പി മോഹനന്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ലെന്നുമുള്ള സൂചനകളുമുണ്ട്. സിഇഒ സ്ഥാനത്ത് നിന്നിരുന്ന കെപി മോഹനനും കെപിസിസി നേതൃത്വവും തമ്മില്‍ കുറച്ച് കാലമായി തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് രാജി നൽകാനുള്ള കാരണമെന്നും സൂചനയുണ്ട്. അതേസമയം കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജയ്ഹിന്ദ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. അതതുകാലത്തെ കെപിസിസി അധ്യക്ഷന്‍മാരാണ് ചാനലിന്റെ ചെയര്‍മാന്‍. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ജയ്ഹിന്ദ് ചാനല്‍ നേരിട്ടത്.
Post Your Comments