സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലക് ഭീകരവാദിയോ? കേള്‍ക്കുമ്പോള്‍ ഏവര്‍ക്കും സംശയം തോന്നുമെങ്കിലും പുതിയ പാഠപുസ്തകങ്ങള്‍ സൂചിപ്പിക്കുന്നത് അങ്ങനെയാണ്. എട്ടാം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിലാണ് ബാലഗംഗാധര തിലകിനെ ‘ഫാദര്‍ ഓഫ് ടെററിസം’ എന്ന് വിശേഷിപ്പിച്ചത്.
രാജസ്ഥാനിലെ പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ ഒരു പ്രസ്താവനയുള്ളത്. 18-19 നൂറ്റാണ്ടുകളിലെ ദേശീയ പ്രസ്ഥാനത്തിലെ സംഭവങ്ങള്‍ എന്ന തലക്കെട്ടിലുള്ള 22-ാം അധ്യായത്തിലെ 267-ാം പേജിലാണ് ബാലഗംഗാധര തിലകിനെ ഭീകരവാദത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത്.
രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പാഠപുസ്തകത്തിലാണ് വിവാദ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഒരു സ്ഥാപനമാണ് പുസ്തകം അച്ചടിച്ചത്.
Post Your Comments