ലണ്ടന്‍: ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ആഴ്‌സണലിന്റെ പരിശീലകൻ ആഴ്‌സന്‍ വെംഗര്‍. ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്റെ ജീവിതത്തില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ കാര്യങ്ങളിലൊന്നാണ് ഇന്ത്യ സന്ദർശിക്കുക എന്നത്. ഇന്ത്യ എന്നെ ഏറെ ആകര്‍ഷിക്കുന്നു, പക്ഷെ അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ ഒരിക്കലും ഇന്ത്യയിലേക്ക് വന്നിട്ടില്ല എന്നിട്ടും അവിടേക്ക് ഒരു പര്യടനം നടത്താന്‍ ഞാന്‍ ആഴ്‌സണലിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആ ആഗ്രഹം നടന്നില്ല. എന്നാല്‍ ഉടനെ തന്നെ താൻ ഇന്ത്യയിലേക്ക് പോകുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: നടുറോഡില്‍ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ റിക്ഷാക്കാരന്റെ ശ്രമം; ഒടുവിൽ സംഭവിച്ചത്
‘പ്രത്യേകതരം സംസ്‌കാരമുള്ള രാജ്യമാണ് ഇന്ത്യ. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ഗാന്ധിജിയുടെ അഹിംസ സമരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ തത്വചിന്തകളാണ് അവര്‍ പിന്തുടരുന്നത്. ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ് ഇന്ത്യ. ഇന്ത്യയുടെ സംസ്‌കാരവും ഗാന്ധിയന്‍ തത്വങ്ങളും തന്നെ ആകര്‍ഷിച്ചതായും വെംഗര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments