ന്യൂഡൽഹി: മാനഭംഗപ്പെടുത്താൻ ശ്രമിച്ച മദ്യപനായ സൈക്കിൾ റിക്ഷ ഡ്രൈവറെ വിദ്യാർഥിനി മർദിച്ച് അവശനാക്കി. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ആർക്കിടെക്ചർ വിദ്യാർഥിനിയായ സൗമ്യയാണ് തന്നോട് മോശമായി പെരുമാറിയ റിക്ഷാഡ്രൈവറെ മർദിച്ചത്. ന്യൂഡൽഹി മെട്രോ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ സൗമ്യ പഹാഡ്ഗഞ്ചിലേക്ക് പോകാനാണ് റിക്ഷാക്കാരനെ സമീപിച്ചത്.
Read Also: പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കാൻ ഉത്തരവ്
സാധാരണ 40 രൂപ നിരക്കുള്ള യാത്രയ്ക്ക് ഇയാൾ 200 രൂപ ആവശ്യപ്പെട്ടതോടെ പെൺകുട്ടി മുന്നോട്ട് നടന്നു. എന്നാൽ ഇയാൾ പിന്നാലെയെത്തി ശല്യം ചെയ്യുകയായിരുന്നു. കൈയിൽ പിടിച്ചു വലിച്ചതോടെ ബാഗിലുണ്ടായിരുന്ന വെള്ളക്കുപ്പി കൊണ്ട് ഇയാളെ തല്ലി. അടികിട്ടിയിട്ടും വിട്ടുപോകാൻ തയ്യാറാകാത്തതുകൊണ്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ വലിച്ചുകൊണ്ടു പോയി. എന്നാൽ അവിടെ പോലീസ് ഉണ്ടായിരുന്നില്ല. ചില നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരും ഇടപെട്ടില്ലെന്നും യുവതി വിശദീകരിച്ചു. അര മണിക്കൂറിലേറെ കാത്തു നിന്നെങ്കിലും പോലീസ് എത്തിയില്ല. പിന്നീട് റോഡരികിൽ കിടന്ന തടിക്കഷണം എടുത്ത് റിക്ഷക്കാരന് പൊതിരെ തല്ലുകയായിരുന്നു.
Post Your Comments