KeralaLatest NewsNewsIndia

ശ്രീജിത്തിൻെറ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. ഇക്കാര്യത്തിൽ സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചു. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട ശ്രീജിതിന്റെ ഭാര്യ അഖിലയാണ് സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ മാസം 22ന് ഹൈക്കോടതി ഹർജി പരിഗണിക്കും.

ALSO READ:വരാപ്പുഴ കസ്റ്റഡിമരണം : കൂടുതൽ പോലീസുകാർക്കെതിരെ കേസ്

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്ന് ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സത്യം പുറത്തുവരാന്‍ സിബിഐ തന്നെ വേണമെന്നും കുടുംബം വിശദമാക്കി. എ.വി. ജോര്‍ജ്ജിനെ പ്രതിയാക്കാത്തതിൽ കുടുംബത്തിന് അതൃപ്തിയുണ്ട്. രണ്ട് വട്ടം മൊഴി എടുത്ത് വിട്ടയച്ചത് ജോര്‍ജ്ജിനെ സംരക്ഷിക്കാനെന്നും കുടുംബം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button