KeralaLatest NewsNews

യൂറോപ്പില്‍ കറങ്ങുന്ന മക്കളെത്തി തിരിച്ച് കൊടുക്കുമോ? മന്ത്രി എ കെ ബാലനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: മാഹിയിലെ ഇരട്ട കൊലപാതകങ്ങളെ കുറിച്ചുള്ള മന്ത്രി എ കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു. ഇങ്ങോട്ട് കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കും എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഈ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാവുകയാണ്. അങ്ങോട്ട് കൊടുക്കാനായി യൂറോപ്പില്‍ കറങ്ങുന്ന മക്കള്‍ എത്തുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

അനുഭാവി കൊല്ലപ്പെടുമ്പോള്‍ കാരണം തിരക്കാതെ വാളുമായി ഇറങ്ങുന്ന മറ്റ് അനുഭാവികളെ കണ്ടോ അല്ലെങ്കില്‍ പാട്ടിക്കായി കൊല്ലാനും ചാകാനും നടക്കുന്നവരെ കണ്ടോ ആകാം മന്ത്രിയുടെ പരാമര്‍ശം എന്നാണ് അഭിപ്രായം ഉയരുന്നത്.

also read: ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍

പാവപ്പെട്ട തൊഴിലാളിയുടെ ജീവന്‍ പോയാലും പാര്‍ട്ടിക്ക് ഒരു രക്ത സാക്ഷിയെ കിട്ടുമല്ലോയെന്ന ചിന്ത മാത്രമാവാം മന്ത്രി എ കെ ബാലന്റെ പ്രസ്താവനക്കു പിന്നിലെന്നും ആരോപണമുയരുന്നു. അല്ലാതെ നെതര്‍ലാന്‍ഡിലും,യു കെയിലും ആഡംബര സൗകര്യങ്ങളോടെ കഴിയുന്ന മക്കളെ ‘പാര്‍ട്ടിക്ക് കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കണമെന്ന് ‘ പറഞ്ഞ് വിളിച്ച് വരുത്താന്‍ കഴിയില്ലല്ലോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button