Latest NewsNewsIndia

പീഡനത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ പ്രദേശവാസികളുടെ ക്രൂരത

ചിറ്റോഗാർ: പീഡനത്തിനെതിരെ പോലീസിൽ പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ പ്രദേശവാസികൾ കാട്ടുന്നത് കടുത്ത വിവേചനം. രാജസ്ഥാനിലെ ചിറ്റൊഗാറിലാണ് സംഭവം. ഒരു മാസം മുൻപാണ് പെൺകുട്ടി പീഡനത്തിനിരയായത്. തുടർന്ന് പോലീസിൽ പരാതിപ്പെടാൻ ഒരുങ്ങിയ കുടുംബത്തെ പഞ്ചായത്ത് അധികൃതർ എതിർത്തിരുന്നു. പ്രശ്‌നം സംസാരിച്ച് പരിഹരിക്കാമെന്നും പോലീസിൽ പരാതിപ്പെടരുതെന്നും അധികൃതർ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ എതിർപ്പ് മറികടന്നായിരുന്നു കുടുംബം പരാതി നൽകിയത്.

also read:പീഡനത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല: യുവതി തൂങ്ങിമരിച്ചു

പഞ്ചായത്ത് അധികൃതരുടെ വാക്ക് മറികടന്നതോടെ പീഡനത്തിനിരയായകുട്ടിക്കും കുടുംബത്തിനും എതിരെ കടുത്ത വിവേചനമാണ് നാട്ടിൽ ഉണ്ടായത്. പരാതി നൽകിയതോടെ അധികൃതർ കുടുംബത്തോട് നാട് വിട്ടു പോകാൻ ആവശ്യപ്പെടുകയും, പിഴയായി 10,000 രൂപ ഈടാക്കുകയും ചെയ്‌തു. റേഷൻ നൽകാനോ, കടയിൽ നിന്ന് സാധനം വാങ്ങാനോ ഒന്നും കുടുംബത്തിന് കഴിയുന്നില്ല. പെൺകുട്ടിയുടെ ബന്ധുക്കൾ കടയിൽ സാധനം വാങ്ങാനെത്തുമ്പോൾ നിങ്ങൾക്ക് തരാൻ ഇവിടെ സാധനമില്ലെന്ന മറുപടിയാണ് കടയുടമകൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button