KeralaLatest NewsIndiaNews

പീഡനത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല: യുവതി തൂങ്ങിമരിച്ചു

ഉത്തർപ്രദേശ്: മുസാഫര്‍നഗറില്‍ ലൈംഗീക അതിക്രമത്തിന് ഇരയായ ദളിത് യുവതി തൂങ്ങിമരിച്ചു. മുസാഫര്‍നഗറിലെ റായ്പുരിലായിരുന്നു സംഭവം. തന്നെ ലൈംഗികമായി ആക്രമിച്ചവര്‍ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല.

also read:ലൈംഗീകാതിക്രമം ; പ്രതിയെ പന്ത്രണ്ട് വയസ്സുകാരി കുടുക്കിയതിങ്ങനെ

രണ്ട് പേര്‍ ചേർന്ന് ചുടുകട്ട നിര്‍മാണ തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.പരാതിയുമായി യുവതിയും ഭര്‍ത്താവും ഫുഗാന പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. ഇതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button