ന്യൂഡല്‍ഹി: 60 വയസ് കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി. മുതിര്‍ന്ന പൗരന്മാരുടെ സ്വത്തും പണവുമെല്ലാം തട്ടിയെടുത്ത ശേഷം അവരെ തെരുവിൽ ഉപേക്ഷിക്കുന്നതും അഗതിമന്ദിരങ്ങളിലെ അന്ധേവാസികളാക്കുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. സ്വന്തം അച്ഛനമ്മമാരെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് കാരണം കൊലപ്പെടുത്തുന്ന അവസ്ഥവരെ ഇന്ന് രാജ്യത്ത് ഉണ്ടാകുന്നുണ്ട്. ഇതിനെല്ലാം എതിരെയാണ് ഇപ്പോൾ നിയമം കർശനമാക്കുന്നത്.
മുതിർന്ന പൗരർക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ നിയമം ഭേദഗതിചെയ്യാന്‍ തയാറാക്കിയ കരട് ബില്ലിലാണ് ഇൗ നിര്‍ദേശങ്ങള്‍. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും ജീവനാംശത്തിനുമുള്ള കരട് ബില്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് തയാറാക്കിയത്. പൊതുജനാഭിപ്രായം തേടി ആവശ്യമായ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുന്ന മുറക്ക് ബില്‍ പാർലമെന്റിന്റെ പരിഗണനക്ക് വരും.
also read:ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ അമ്മ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു
മക്കള്‍ എന്നതിന്റെ നിര്‍വചനം വിപുലപ്പെടുത്തി. മക്കള്‍, ചെറുമക്കള്‍, മക്കളുടെ ഭാര്യ/ഭര്ത്താക്കന്മാര്, ചെറുമക്കളുടെ ഭാര്യ/ഭര്ത്താക്കാന്മാര്, ദത്തെടുത്ത മക്കള്‍ എന്നിവരെയെല്ലാം നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.
പരിപാലനം എന്നാല്‍ ഭക്ഷണം, വസ്ത്രം, കിടക്കാനൊരിടം, ചികിത്സ എന്നിവ മാത്രമല്ല. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വവും അതില്‍ ഉള്‍പ്പെടും. പരിപാലിക്കാതെ തഴഞ്ഞാല്‍ ജീവനാംശ ട്രൈബ്യൂണലിനെ സമീപിക്കാന്‍ പ്രായം ചെന്നവര്‍ക്ക് അവകാശമുണ്ട്. പ്രതിമാസ ജീവനാംശത്തുക നിശ്ചയിക്കാന്‍ ട്രൈബ്യൂണലിന് അധികാരം ഉണ്ടായിരിക്കും.
ഇപ്പോള്‍ 10,000 രൂപയാണ് ഉയര്‍ന്ന തുക. കൂടുതല്‍ വരുമാനമുണ്ടാക്കുന്ന മക്കളാണെങ്കില്‍, കൂടുതല്‍ തുക നല്‍കുന്നതിന് നിര്‍ദേശിക്കാമെന്ന ഭേദഗതി കരടിലുണ്ട്. പ്രതിമാസ അലവന്‍സ് കൊടുക്കാതിരുന്നാല്‍ ഒരു മാസം തടവുശിക്ഷ.സര്‍ക്കാരിനുമുണ്ട് കൂടുതല്‍ ഉത്തരവാദിത്വങ്ങൾ . രാജ്യത്തെ ഒാരോ ജില്ലയിലും ചുരുങ്ങിയത് ഒരു വയോജന പരിപാലന കേന്ദ്രം സ്ഥാപിക്കണം.
Post Your Comments