ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 45,000 രൂപയ്ക്ക് അമ്മ പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. ഭര്‍ത്താവിനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റത്. ദാരുണമായ സംഭവം നടന്നത് ബറേലി ജില്ലയിലെ മിര്‍ഗാന്‍ജിലാണ്. ഭര്‍ത്താവായ സ്വരൂപ് മൗര്യയുടെ ചികിത്സക്കായി കുഞ്ഞിനെ വിറ്റത് സഞ്ജു മൗര്യ എന്ന യുവതിയാണ്. പണിസ്ഥലത്ത് നിന്നും ഗുരുതര പരുക്കേറ്റ സ്വരൂപ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വരൂപിനെ അടിയന്തരമായി ശസ്ത്രക്രിയ നടത്തണം.
ഗ്രാമത്തിലുള്ള പല ആളുകളോടും ഭര്‍ത്താവിന്റെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആരും തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് സഞ്ജു പറഞ്ഞു. കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചപ്പോള്‍ ഒരാള്‍ തന്നെ സമീപിച്ചതായും അയാള്‍ ഒരു പണക്കാരന് കുട്ടിയെ ആവശ്യമുണ്ടെന്നും അറിയിച്ചു.
Post Your Comments