ദുബായ്: പീഡിപ്പിച്ചത് സ്വന്തം ഭാര്യയെയാണെന്ന് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥനെ കോടതി കുറ്റവിമുക്തനാക്കി. 28കാരിയായ എയർലൈൻ ജീവനക്കാരിയാണ് തന്നെ യുവാവ് പീഡിപ്പിച്ചതായി പോലീസിൽ പരാതി നൽകിയത്. വിവാഹക്കാര്യം സംസാരിക്കാൻ എത്തിയ യുവാവ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.
also read:ശസ്ത്രക്രിയാ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ച് ദുബായ്
സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനായ പ്രതിക്ക് കോടതി ആറ് മാസം ജയിൽ ശിക്ഷ വിധിച്ചു. എന്നാൽ താൻ പീഡിപ്പിച്ചത് സ്വന്തം ഭാര്യയെയാണെന്ന വാദം യുവാവ് ഉന്നയിക്കുകയായിരുന്നു. ശേഷം മുസ്ലീം മത നിയമപ്രകാരം യുവതി തന്റെ ഭാര്യയാണെന്ന് യുവാവ് കോടതിയെ ബോധ്യപ്പെടുത്തി. തുടന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
Post Your Comments