കേരളം സമാധാനപ്രിയരുടെ നാടാണ്. മാഹിയില്‍ സിപിഐ എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായിരുന്ന സ. കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തുവെട്ടി കൊന്നത് താലിബാൻ മോഡലിലാണ് എന്ന് കോടിയേരി. പ്രകോപനമേതുമില്ലാതെ നടത്തിയ ഈ അരുംകൊലയെതുടര്‍ന്നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് താലിബാന്‍ മോഡലില്‍ ബാബുവിനെ കഴുത്തറുത്ത് കൊന്നത്.
ഇതൊരു യാദൃച്ഛിക സംഭവമാണെന്നമട്ടിലുള്ള ചിലരുടെ പ്രതികരണങ്ങള്‍ അപക്വമാണ്. ഇടതുപക്ഷ പാര്‍ടികളുടെ ശക്തിയും സാന്നിധ്യവും ഇതുപോലെ ആവശ്യപ്പെടുന്ന ഒരുഘട്ടം ഇന്ത്യയിലുണ്ടായിട്ടില്ല. ഹിന്ദുത്വ വര്‍ഗീയ ശക്തികളുടെ ഭീഷണി നേരിടുന്നതിന്, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനപ്പുറം ബഹുജനശക്തി കെട്ടഴിച്ചുവിടുന്നതില്‍ ഇടതുപക്ഷം വിജയിച്ചിരിക്കുകയാണ്. അതാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ‌് മാര്‍ച്ചില്‍ തെളിഞ്ഞത്. ഇത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും.
സിപിഐ എമ്മിന്റെ ഹൈദരാബാദ് പാര്‍ടി കോണ്‍ഗ്രസും സിപിഐയുടെ കൊല്ലം പാര്‍ടി കോണ്‍ഗ്രസും ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിയിട്ടുണ്ട്. ബിജെപിയെ മുഖ്യശത്രുവായി കണ്ടുകൊണ്ടും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ സ്വീകരിച്ചിട്ടുള്ള നവഉദാരവല്‍ക്കരണ നയത്തെ പരാജയപ്പെടുത്തുന്നതിനുമുള്ള രാഷ്ട്രീയത്തിനാണ് സിപിഐ എം പാര്‍ടി കോണ്‍ഗ്രസ‌് രൂപംനല്‍കിയിട്ടുള്ളത്. ഇത് രാജ്യത്തെ സാധാരണ ജനങ്ങളെ കൂടുതല്‍ ഉത്സാഹഭരിതരാക്കിയിരിക്കുകയാണ്.
ബിജെപിയും അത് പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വവും വളരുന്നത് വര്‍ഗീയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടാണ്. ന്യൂനപക്ഷ സമുദായക്കാരെയും കമ്യൂണിസ്റ്റുകാരെയും വെറുക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്‌എസ്. അക്രമാസക്തമായി ഹിന്ദുത്വം പ്രചരിപ്പിക്കാന്‍ ആര്‍എസ്‌എസ് സൃഷ്ടിച്ചിട്ടുള്ള പാര്‍ടിയാണ് ബിജെപി. സഹസ്രാബ്ദമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഹിന്ദുമതത്തിന്റെ ആദര്‍ശങ്ങളല്ല ഇവരെ നയിക്കുന്നത്. കോടിയേരിയുടെ ആരോപണങ്ങൾ ഇങ്ങനെ നീളുന്നു
Post Your Comments