Kerala

ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക വാഗ്ദാനം : ഡിജിപിയുടെ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം : എരുമേലി മുക്കൂട്ടുതറയില്‍നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിവരം തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം. ഫോണ്‍: 9497990035

പത്തനംതിട്ടയില്‍ നിന്ന് ജസ്‌നയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 34ദിവസങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസി(20)നെ കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. രാവിലെ അമ്മായിയുടെ വീട്ടിലേക്ക് എന്ന പറഞ്ഞ് പോയ ജസ്‌നയെ അതിന് ശേഷം മറ്റാരും കണ്ടിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button