ബെംഗളൂരു: കര്‍ണ്ണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ മദ്യപാനികൾ മാത്രം അതീവ ദുഃഖത്തിലാണ്. കാരണം എന്തെന്നാൽ തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ നഗരപരിധിയിലുള്ള മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും ഇന്ന് വൈകിട്ട് അഞ്ചോടെ അടയ്ക്കുകയാണ്.
വെള്ളിയാഴ്ചയും വോട്ടെടുപ്പ് ദിനമായ 12നും വോട്ടെണ്ണല്‍ ദിനമായ 15നും മദ്യവില്‍പന ഉണ്ടാവില്ല എന്നത് കുടിയന്മാർക്ക് നിരാശയുണ്ടാക്കിയ വാർത്തയാണ്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. പ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
മണ്ഡലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശത്തിനിടയില്‍ അക്രമസംഭവങ്ങള്‍ തടയാന്‍ എല്ലായിടത്തും പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. വൈകിട്ട് ആറുമണിക്കും വാഹന പ്രചാരണവും റോഡ് ഷോയും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.
Post Your Comments