Latest News

അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം:കാര്‍ തകര്‍ത്തു

തിരുപ്പതി•ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെടുന്നവരുടെ പ്രതിഷേധം. ടി.ഡി.പിക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ ഷായുടെ വാഹനവ്യൂഹം തടയുകയും അതിലൊരു കാര്‍ തകര്‍ക്കുകയും ചെയ്തു.

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തിരുപ്പതിയിലെത്തി ബാലാജി ദര്‍ശനവും കഴിഞ്ഞ് മടങ്ങുംവഴിയാണ് പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അമിത് ഷാ സഞ്ചരിച്ചിരുന്ന വാഹനത്തിന് കനത്ത സുരക്ഷയൊരുക്കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മറ്റു ബി.ജെ.പി നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു കാര്‍ തകര്‍ക്കപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരം തിരുമലയിലെത്തിയ അമിത് ഷായും കുടുംബവും കനത്ത സുരക്ഷയില്‍ പദ്മാവതി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. 11 മണിയോടെ മലയിറങ്ങിയ അമിത് ഷാ റെനിഗുണ്ട വിമാനത്താവളത്തിലെത്തി ഡല്‍ഹിയിലേക്ക് പറന്നു.

അമിത് ഷാ തിരുമലയില്‍ നിന്ന് പുറപ്പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അമിത് ഷായ്ക്ക് കടന്നുപോകേണ്ട അലിപിരി ഗേറ്റില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. ‘അമിത് ഷാ ഗോ ബാക്ക്” എന്ന മുദ്രാവാക്യം ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ തങ്ങള്‍ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യപ്പെട്ടു.

അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ അധിക പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. അതേസമയം, വാഹനവ്യൂഹം സ്ഥലത്തെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാകുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ അച്ചടക്കമില്ലാതെ പെരുമാറ്റത്തെ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു അപലപിച്ചു.

ആന്ധ്രക്ക്​ പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച്​ ചന്ദ്രബാബു നായിഡുവി​​ന്റെ ടി.ഡി.പി ( തെലുങ്കു ദേശം പാർട്ടി ) എന്‍.ഡി.എ. വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button