![](/wp-content/uploads/2018/05/Ernakulam_rural_Police_former_SP_AV_George.jpg)
കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ സിനിമാ രംഗത്തെ ഒരു പ്രമുഖന്‍ ശ്രമിക്കുകയാണെന്ന് മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ്. അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം ഒരു മലയാളം രാഷ്ട്രീയ വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വമായ അപവാദ പ്രചാരണം നടക്കുന്നുണ്ട്.
തനിക്കെതിരെ ഇത്തരത്തില്‍ സിനിമാക്കാരില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ല. താന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സിനെക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. കഞ്ചാവ്, ലഹരി, മണല്‍ മാഫിയകള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നു. വരാപ്പുഴ കേസിന് മുമ്പ് യാതൊരു വിധ ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ വി ജോര്‍ജ്ജ് പറഞ്ഞു.
Post Your Comments